നേവൽ ഡോക്ക് യാർഡിൽ 299 ട്രേഡ്സ്മാൻ
Download Form 1
Form 3
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 19
വിശാഖപട്ടണം നേവൽ ഡോക്ക് യാർഡിലേക്ക് ട്രേഡ്സ്മാൻ മേറ്റ് തസ്തികയിലേക്ക് അപേക്ഷ.സ്ത്രീകൾക്കും അപേക്ഷിക്കാം. ശാരീരികക്ഷമത പരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ്.
താഴെ കൊടുത്തിരിക്കുന്ന ഫോം എ4 പേപ്പറിൽ വെവ്വേറെ പ്രിന്റെടുത്ത് പൂരിപ്പിച്ച് ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പാസ്സ്പോർട്ട് സൈസ് ഫോട്ടൊ ഒട്ടിച്ച് സ്പീഡ്പോസ്റ്റ്/ രജിസ്റ്റർ ആയി അയക്കണം.
ഇവയ്‌ക്കൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ജാതിസർട്ടിഫിക്കറ്റ്, (സംവരണവിഭാഗക്കാർക്ക്) എന്നിവയുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വെയ്ക്കണം. മറ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടവർ അതും സാക്ഷ്യപ്പെടുത്തി കൂടെ വയ്ക്കണം.
അപേക്ഷാ കവറിനു പുറത്ത് APPLICATION FOR THE POST OF TRADESMAN (MATE) എന്നും ഏത് വിഭാഗത്തിൽ പെടുന്നു എന്നും രേഖപ്പെടുത്തണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം : ADMIRAL SUPERINTENDENT (for CAO), NAVAL DOCKYARD, VISAKHAPATNAM - 530014
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 19 
വിവരങ്ങൾ: മാതൃഭൂമി തൊഴിൽവാർത്ത (ജൂൺ 28)